ചെന്നൈ: കരൂരിൽ ടിവികെ നേതാവും തമിഴ് സൂപ്പർതാരവുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിൽ സോഷ്യൽമീഡിയാ കുറിപ്പുമായി നടൻ ജോയ് മാത്യു. താരാരാധനയുടെ ബലിമൃഗങ്ങൾ എന്ന തലക്കെട്ടോടെ ആയിരുന്നു നടന്‍റെ പ്രതികരണം. വിജയ് എന്ന നടനെ കാണാനും കേൾക്കാനും വേണ്ടി മാത്രമാണ് ഇത്രയധികം ജീവനുകൾ നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. താരം എന്നത് മറ്റെല്ലാ മനുഷ്യരെയും പോലെ തിന്നുകയും കുടിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനാണെന്ന് ജനങ്ങൾ എന്നാണ് മനസിലാക്കുകയെന്നും ജോയ് മാത്യു […]









