
ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ കിരീടപ്പോരാട്ടം കാണാനായി സ്റ്റേഡിയത്തിലെത്തുന്ന ആരാധകര്‍ക്ക് ദുബായ് പോലീസിന്റെ കര്‍ശന സുരക്ഷാ നിര്‍ദേശങ്ങൾ.
നിർദേശങ്ങൾ ഇവയാണ്;
- മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തുന്ന ആരാധകര്‍ മത്സരത്തിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും സ്റ്റേഡിയത്തിൽ എത്തണം.
- ഒരു ടിക്കറ്റ് വെച്ച് ഒരാളെ മാത്രമെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കു.
- ഒരിക്കല്‍ സ്റ്റേഡിയത്തില്‍ കയറിയാല്‍ മത്സരം പൂര്‍ത്തിയായാല്‍ മാത്രമെ പുറത്തിറങ്ങാനാവു. മത്സരത്തിനിടെ പുറത്തുപോയാല്‍ പിന്നീട് തിരികെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാനാവില്ല.
ALSO READ:ബിസിസിഐ പ്രെസിഡന്റായി മുൻ ഡൽഹി ക്യാപ്റ്റൻ മിഥുൻ മൻഹാസ്
- പാര്‍ക്കിംഗിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രമെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവു.
- ഇന്ത്യ-പാകിസ്ഥാൻ ആരാധകര്‍ക്ക് പതാകയോ, ബാനറുകളോ പടക്കമോ സ്റ്റേഡിയത്തിന് അകത്തേക്ക് കൊണ്ടുവരാന്‍ അനുവാദമുണ്ടായിരിക്കില്ല.
- സ്റ്റേഡിയത്തിന് അകത്ത് സഭ്യമല്ലാത്ത പദപ്രയോഗങ്ങള്‍ നടത്താന്‍ പാടില്ല.
- നിരോധിത വസ്തുക്കള്‍ സ്റ്റേഡിയത്തിന് അകത്തുകൊണ്ടുവന്നാല്‍ 1.2 ലക്ഷം രൂപമുതല്‍ 7.24 ലക്ഷം രൂപ വരെ പിഴ ഈടാക്കും. മൂന്ന് മാസത്തെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും.
- കളിക്കാര്‍ക്ക് നേരെ വംശീയ അധിക്ഷേപം നടത്തുന്ന ആരാധകര്‍ക്കും പിടിവീഴും. ഇത്തരക്കാരെ പിടികൂടാനായി സ്റ്റേഡിയത്തിന്‍റെ വിവിധയിടങ്ങളില്‍ സ്പെഷ്യല്‍ പൊലീസിനെ നിയോഗിക്കും.
ALSO READ: ചരിത്രമെഴുതി നേപ്പാൾ; ടി20യിൽ ടെസ്റ്റ് ടീമിനെ ആദ്യമായി പരാജയപ്പെടുത്തി
ഇതിനു പുറമെ, സ്റ്റേഡിയത്തിനകത്തേക്ക് പടക്കം, ലേസര്‍ ലൈറ്റുകള്‍, കത്തുന്ന അല്ലെങ്കില്‍ അപകടകരമായ വസ്തുക്കള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍, ആയുധങ്ങള്‍, ലഹരി പദാര്‍ത്ഥങ്ങള്‍, റിമോട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഉപകരണങ്ങള്‍, വലിയ കുടകള്‍, ക്യാമറ ട്രൈപോഡ്, റിഗ്സ്, സെല്‍ഫി സ്റ്റിക്ക്, അനധികൃത പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി, ബാനറുകള്‍, കൊടികള്‍, വളര്‍ത്തുമൃഗങ്ങള്‍, സൈക്കിള്‍, സ്കൂട്ടര്‍, സ്കേറ്റ് ബോര്‍ഡ്, ചില്ലുകൊണ്ടുള്ള വസ്തുക്കള്‍ എന്നീ സാധനങ്ങൾ കൊണ്ടുപോകുന്നത് പൂർണമായും നിരോധിച്ചു.
ദുബായിൽ രാത്രി എട്ടിനാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കിരീടപ്പോരാട്ടം തുടങ്ങുക. ടൂർണമെന്‍റിൽ മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. മുൻപ് രണ്ടു തവണയും പാകിസ്ഥാനെ അടിയറവ് പറയിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ന് ഫൈനലിലും അത് തന്നെയാണ് പ്രതീക്ഷിക്കുന്നത്. രണ്ടു മത്സരങ്ങളിലും ഹസ്തദാനത്തിനുപോലും തയ്യാറാകാതെ കളിക്കളത്തിലിറങ്ങിയ ഇരു ടീമുകളും കടുത്ത വീറും വൈരാഗ്യത്തോടെയും കൂടിയാണ് മത്സരത്തിനിറങ്ങുന്നത്. കളത്തിന് പുറത്തെ സാഹചര്യങ്ങള്‍ വലിയ തോതില്‍ സ്വാധീനിക്കപ്പെട്ടതാണ് ഏഷ്യ കപ്പിലെ ഈ ഫൈനല്‍. താരങ്ങള്‍ വാക്കുകള്‍ക്കൊണ്ടും അല്ലാതെയും കളത്തില്‍ നേര്‍ക്കുനേര്‍ എത്തിയിരുന്നു. അതുകൊണ്ട് ഫൈനലിന് അല്‍പ്പം മൂര്‍ച്ചകൂടുക തന്നെ ചെയ്യും.
ALSO READ: വനിതാ പ്രീമിയർ ലീഗിന്റെ അമരത്ത് ഇനി മലയാളി; പ്രഥമ ചെയർമാനായി ജയേഷ് ജോർജിനെ തെരഞ്ഞെടുത്തു
ഒരു മത്സരത്തിലും തോൽവി ഏറ്റു വാങ്ങാതെയാണ് ഇന്ത്യൻ ടീം ഇന്ന് കളിക്കാനിറങ്ങുന്നത്. അതെ സമയം, പാകിസ്ഥാൻ രണ്ട് മത്സരങ്ങളിലും ഇന്ത്യയോട് തോറ്റിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഏഴ് വിക്കറ്റിനും സൂപ്പർ ഫോറിൽ ആറ് വിക്കറ്റിനും. സൽമാൻ അലി ആഘയ്ക്കും സംഘത്തിനും ഇനിയൊരു തോൽവികൂടി താങ്ങാനാവില്ല. ഇതുവരെയുളള മികവുകൊണ്ട് ഇന്ത്യയെ മറികടക്കാൻ പാകിസ്ഥാന് കഴിയില്ലെന്നുറപ്പ്.
അതെ സമയം, ഇന്ത്യയുടെ തുടക്കം ഗംഭീരമാക്കുന്ന ബാറ്റ്മാൻ അഭിഷേക് ശർമ്മയ്ക്ക് പരിക്ക് പറ്റിയത് ആരാധകർക്ക് അല്പം ടെൻഷനിലാക്കിയിരുന്നു. എന്നാൽ അഭിഷേക് ശർമ്മ പരിക്കിൽനിന്ന് മുക്തനായത് ഇന്ത്യക്ക് ആശ്വാസവാര്‍ത്താണ്. അഭിഷേകാണ് ടൂർണമെന്‍റിലെ ടോപ് സ്കോറർ. തുടർച്ചയായ മൂന്ന് അർധസെഞ്ച്വറിയടക്കം 309 റൺസ്. അഭിഷേക് പത്തോവറെങ്കിലും ബാറ്റ് ചെയ്താൽ സ്കോർബോർഡ് പറപറക്കുമെന്നുറപ്പ്. പാകിസ്ഥാനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ 31 റൺസെടുത്ത അഭിഷേക് സൂപ്പർ ഫോറിൽ 74 റൺസുമെടുത്തു. ഒമാനെതിരെ 38. ബംഗ്ലാദേശിനെതിരെ 75. ശ്രീലങ്കയ്ക്കെതിരെ 61 എന്നിങ്ങനെയാണ് അഭിഷേകിന്‍റെ മറ്റ് സ്കോറുകൾ.
ALSO READ: ഏഷ്യാ കപ്പ് ഫൈനൽ: മൊഹ്‌സിൻ നഖ്‌വി കിരീടം നൽകും; ഇന്ത്യ ബഹിഷ്കരിക്കുമോ?
ഇന്ത്യൻ ടീം : സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ ), ശുഭമാണ് ഗില് വൈസ് -ക്യാപ്റ്റൻ ), അഭിഷേക് ശർമ്മ , തിലക് വർമ , ഹർദിക് പാണ്ട്യ , സഞ്ജു സാംസൺ, ശിവം ദുബൈ , അക്സർ പട്ടേൽ , ജിടെഷ് ശർമ്മ , ജസ്പ്രീത് ബുംറഹ് , വരുൺ ചാകരവർത്തി , അർശ്ദീപ് സിംഗ് , കുൽദീപ് യാദവ് , ഹർഷിത് റാണ , റിങ്കു സിംഗ്.
പാക് ടീം: സൽമാൻ ആഘ ,അബ്രാർ ആഹ്മെദ് ,ഫഹീം അഷ്‌റഫ്, ഫാഖാർ സമാൻ ,ഹാരിസ് റൗഫ്, ഹസൻ അലി ,ഹസൻ നവാസ് ,ഹുസൈൻ തലത്, ഖുഷ്‌ടിൽ ഷാ ,മുഹമ്മദ് ഹാരിസ് (WK),മുഹമ്മദ് നവാസ് ,മുഹമ്മദ് വാസിം ,സാഹിബ്‌സാദ ഫർഹാൻ ,സൈം അയൂബ് ,സൽമാൻ മിർസ , ഷഹീൻ അഫ്രീദി ,സുഫിയാൻ മുഖ്‌തീം.
The post ഏഷ്യാ കപ്പ് ഫൈനല്‍ കാണാൻ സ്റ്റേഡിയത്തിലേക്ക് പോകുന്നതിന് മുന്നേ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം; ആരാധകര്‍ക്ക് നിര്‍ദേശവുമായി ദുബായ് പോലീസ് appeared first on Express Kerala.









