
2025-26 അദ്ധ്യയന വർഷത്തെ ബിഎസ്‌സി നഴ്‌സിംഗ്, അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സുകളുടെ സ്പെഷ്യൽ അലോട്ട്‌മെന്റ് ഉടൻ പുറത്തുവിടും. പുതിയതായി പ്രവേശനത്തിന് ഉൾപ്പെടുത്തിയ കോളേജുകളിലേക്കും ഗവൺമെന്റ് പാലക്കാട് നഴ്‌സിംഗ് കോളേജിൽ എസ്.സി വിഭാഗക്കാർക്ക് മാത്രം പുതുതായി അനുവദിച്ച സീറ്റുകളിലേക്കുമുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്‌ടോബർ 7 ന് നടത്തും.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചുട്ടുള്ള ഒക്ടോബർ 5 നകം ഓൺലൈനായി പുതിയ കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in സന്ദർശിക്കാം.
The post ബിഎസ്‌സി നഴ്‌സിംഗ് സ്പെഷ്യൽ അലോട്ട്‌മെന്റ്; ഒക്‌ടോബർ 7 ന് appeared first on Express Kerala.









