
തൃശൂർ: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 33.5ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും അറസ്‌റ്റിൽ. തളിക്കുളത്തെ ഫ്ലാറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. എടത്തിരുത്തി സ്വദേശി കൊല്ലാറ വീട്ടിൽ അഖിൽ (31), പെരിഞ്ഞനം സ്വദേശി വലിയകത്ത് വീട്ടിൽ ഫസീല (33) എന്നിവരാണ് പിടിയിലായത്.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് പരിശോധന നടത്തിയത്. അഖിൽ കാട്ടൂർ, മതിലകം പൊലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസിലും മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും പ്രതിയാണ്.
The post ഫ്ലാറ്റിൽ സൂക്ഷിച്ചിരുന്ന 33.5ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും അറസ്‌റ്റിൽ appeared first on Express Kerala.









