
2025-27 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ആസ്ട്രേലിയൻ സൂപ്പർ പേസർ മിച്ചൽ സ്റ്റാർക്കിനെ മറികടന്നാണ് സിറാജ് ഈ നേട്ടം കൈവരിച്ചത്. വെസ്റ്റിന്റീസിനെതിരായ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ തന്നെ 4 വിക്കറ്റ് നേടിയതോടെയാണ് 31 വിക്കറ്റുകളുമായി സിറാജ് ഒന്നാമതെത്തിയത്.
അതേസമയം 29 വിക്കറ്റുകളാണ് സ്റ്റാർക്കിനുള്ളത്. 24 വിക്കറ്റുകളുമായി ഓസീസ് സ്പിന്നർ നഥാൻ ലിയോൺ ആണ് മൂന്നാം സ്ഥാനത്തുള്ളത്. ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ കളിക്കാരനും സിറാജാണ്, ഈ വർഷം 36 വിക്കറ്റുകൾ നേടിയ സിംബാബ്‌വെയുടെ ബ്ലെസ്സിംഗ് മുസാരബാനിയാണ് ഒന്നാമതുള്ളത്.
Also Read: സിറാജ് തുടങ്ങി, ബുമ്ര അവസാനിപ്പിച്ചു; അഹമ്മദാബാദ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് 162ന് ഓൾഔട്ട്
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഇന്ത്യയുടെ ബൗളിംഗ് നിരയുടെ മികവാണ് വെസ്റ്റ് ഇൻഡീസിന് വിനയായത്. മികച്ച ഫോമിലായിരുന്ന മുഹമ്മദ് സിറാജ് നാല് വിക്കറ്റുകൾ വീഴ്ത്തി വിൻഡീസ് മുൻനിരയെ തകർത്തു. പിന്നാലെ, ജസ്പ്രീത് ബുമ്ര മൂന്ന് വിക്കറ്റുകൾ നേടി സിറാജിന് മികച്ച പിന്തുണ നൽകി. സ്പിൻ ആക്രമണത്തിൽ പങ്കുചേർന്ന് കുൽദീപ് യാദവ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
The post സ്റ്റാർക്കിനെ മറികടന്ന് നേട്ടം സ്വന്തമാക്കി സിറാജ്! appeared first on Express Kerala.









