മോസ്‌കോ: റഷ്യയുമായുള്ള എണ്ണവ്യാപാരം കുറയ്ക്കാനും അതുവഴു ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുമുള്ള നീക്കം അമേരിക്കയ്ക്കുതന്നെ വിനയായി തീരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഊർജ്ജനയത്തിൽ ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ പുടിൻ എടുത്തുപറയുകയും ബാഹ്യ സമ്മർദ്ദങ്ങളെ ചെറുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തു. പ്രധാനമന്ത്രി മോദിയെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച പുടിൻ, തങ്ങളുടെ ബന്ധം വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമാണെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യ ഉൾപ്പെടെ 140-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ, ഭൗമരാഷ്ട്രീയ വിദഗ്ധർ പങ്കെടുത്ത ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു […]









