കോട്ടയ്ക്കൽ: അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള പാർട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് കോട്ടയ്ക്കൽ നഗരസഭയിലെ പണിക്കർക്കുണ്ട് വാർഡ് കൗൺസിലറും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ എം.സി. മുഹമ്മദ് ഹനീഫ കോൺഗ്രസിൽ ചേർന്നു. അടിസ്ഥാന ജനവിഭാഗങ്ങളെ സിപിഎം കൈവിട്ടതിൽ പ്രതിഷേധിച്ചാണു രാജിയെന്നു ഹനീഫ വ്യക്തമാക്കി. എസ്എഫ്ഐയിലൂടെയാണ് ഹനീഫ പൊതു രാഷ്ട്രീയ രംഗത്തെത്തിയത്. ഇടയ്ക്ക് പ്രവാസജീവിതത്തെ കൂട്ടുപിടിച്ചെങ്കിലും നാട്ടിൽ തിരിച്ചെത്തിയതോടെ വീണ്ടും പൊതുരംഗത്ത് സജീവമായി. പണിക്കർക്കുണ്ട് വാർഡിൽ ഇടതുപക്ഷം തുടർച്ചയായി 2 തവണ വിജയിച്ചതിനുപിറകിലും മറ്റും ഇദ്ദേഹത്തിന്റെ നിസ്വാർഥ പ്രവർത്തനമുണ്ട്. കേരള പ്രവാസി സംഘം […]









