
കൽപ്പറ്റ: തങ്കച്ചൻറെ വീട്ടിൽ മദ്യവും സ്ഫോടകവസ്തുക്കളും വച്ച സംഭവത്തിലെ പ്രതിയായ പ്രാദേശിക കോൺഗ്രസ് നേതാവ് അനീഷ് മാമ്പള്ളി പിടിയിൽ. കർണാടകയിലെ കുശാൽ നഗറിൽ വച്ചാണ് ഇയാളെ വയനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം നാളെ ഉച്ചയോടെ അനീഷിനെ കോടതിയിൽ ഹാജരാക്കും. തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയത് ചർച്ചയായതിന് പിന്നാലെ അനീഷ് ഒളിവിൽ പോയിരുന്നു.
സംഭവത്തിനിടെ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടം ആത്മഹത്യ ചെയ്തതും വിവാദമായിരുന്നു. ഗൂഢാലോചന കേസിൽ പ്രതിയായതോടെ അനീഷിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടിയിലെ ഗ്രൂപ്പ് പോരുകളുടെ പേരിലാണ് കോൺഗ്രസ് നേതാവ് തങ്കച്ചൻ്റെ വീട്ടിൽ ഇയാൾ മദ്യവും സ്ഫോടകവസ്തുക്കളും വച്ചത്.
The post തങ്കച്ചനെ കുടുക്കാൻ വീട്ടിൽ മദ്യവും സ്ഫോടകവസ്തുക്കളും വെച്ചു; പ്രാദേശിക കോൺഗ്രസ് നേതാവ് പിടിയിൽ appeared first on Express Kerala.









