ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ കവചം 2019 ൽ ചെന്നെെയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് സ്വര്‍ണത്തില്‍ തന്നെയായിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്ത്. 2019 ഏപ്രില്‍ മാസത്തെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 2019 ജൂലെെ മാസത്തിലാണ് സ്വർണ്ണം പൂശുന്നതിനായി ശിൽപ്പങ്ങൾ കൊണ്ടുപോയത്. എന്നാൽ ഇതിന് മൂന്ന് മാസം മുൻപത്തെ ദൃശ്യങ്ങളിൽ കവചം സ്വർണ്ണമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശബരിമലയിലെ ശ്രീകോവിലിന്‍റെ വാതിലുകൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് സ്മാര്‍ട്ട് ക്രിയേഷൻസായിരുന്നു. സ്മാര്‍ട്ട് ക്രിയേഷനിലെ ആളുകള്‍ വന്നാണ് വാതില്‍ ഘടിപ്പിച്ചത്. ആ സമയത്തുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് […]









