തിരുവനന്തപുരം: ശബരിമല സ്വർണ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ ശബരിമല തന്ത്രി കുടുംബത്തിലെ വിവാഹച്ചടങ്ങിൽ അതിഥിയായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെത്തിയ ഫോട്ടോകൾ പുറത്ത്. കഴിഞ്ഞ ഓഗസ്റ്റ് 25-ന് നടന്ന കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്റെ വിവാഹ ചടങ്ങിലാണ് ഉണ്ണികൃഷ്ണൻ പോറ്റി പങ്കെടുത്തത്. ഓഗസ്റ്റ് 25ന് തിരുവല്ല ഇടിഞ്ഞില്ലം വിജയ കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹ ചടങ്ങിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി അടക്കമുള്ളവരും ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ആളുകളുമാണ് എത്തിയിരുന്നത്. ഈ വിവാഹച്ചടങ്ങിലാണ് ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിക്കപ്പെട്ട അതിഥിയായി […]









