കൊച്ചി: അന്താരാഷ്ട്ര സ്വർണ്ണവില 4000 ഡോളർ മറികടന്ന് ഇന്നും മുന്നോട്ട് കുതിക്കുകയാണ്. സ്വർണ്ണവില ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർദ്ധിച്ച് 11290 രൂപയും 90320 രൂപയുമായി. ഇതോടെ മറികടന്നത് ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഇന്നത്തെ വിലക്കയറ്റത്തോടെ സാധാരണക്കാരനു സ്വർണം തീണ്ടാപ്പാടകലേക്ക് പൊയ്ക്കോണ്ടിരിക്കുകയാണ്. പുതിയ വില വർദ്ധനയോടെ ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജസും ചേർത്താൽ 98000 മുകളിൽ നൽകണം ഒരു പവൻ സ്വർണാഭരണം കയ്യിലെത്താൻ. യുഎസ് പ്രസിഡന്റ് ട്രംപ് തുടക്കമിട്ട […]









