തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദ്വാരപാലക ശിൽപം ഒരു കോടീശ്വരന് വിറ്റു. മുൻ ദേവസ്വം മന്ത്രി കടകംപള്ളിയോട് ചോദിച്ചാൽ ആർക്കാണ് വിറ്റത് എന്നറിയാമെന്ന രൂക്ഷവിമർശനവുമായി വി ഡി സതീശൻ. ശബരിമലയിൽ നടന്നതു സ്വർണം ചെമ്പാക്കിയ രാസവിദ്യയാണ്. ഒരു പത്രസമ്മേളനം നടത്തി സർക്കാരിന് പറയാനുള്ളത് പറയുകയാണ് വേണ്ടത്. എന്താണ് ഇത്രയും നാളായി മിണ്ടാതെ ഇരിക്കുന്നതെന്നും വിഡി സതീശൻ ചോദിച്ചു. കട്ടളപ്പടിയും വാതിലും എല്ലാം അടിച്ചുകൊണ്ടുപോയി. ഇപ്രാവശ്യം അയ്യപ്പവിഗ്രഹം കൂടി കൊണ്ടുപോകാനായിരുന്നു പ്ലാൻ, ഇക്കാര്യത്തിൽ കോൺഗ്രസ് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം […]









