കൊച്ചി: ഓരോ ദിവസം കഴിയുന്തോറും സ്വർണത്തിന്റെ ഡിമാന്റ് കൂടുന്നതോടെ സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതും അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങളും സ്വർണവിലയിലെ ഈ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഗോൾഡ്മാൻ സാച്ച്സ് റിസർച്ചിന്റെ റിപ്പോർട്ടനുസരിച്ച് ഈ വർഷം മാസം തോറും 64 ടൺ സ്വർണമാണ് സെൻട്രൽ ബാങ്കുകൾ വാങ്ങിയിരിക്കുന്നത്. ഇതിന്റെ ചുവട്പിടിച്ച് സ്വർണവിലയിൽ വീണ്ടും വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുടെ വർദ്ധനവിലുമാണ് ഇന്ന് […]









