
റിയാദ്: റിയൽ എസ്റ്റേറ്റ് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട്, അഞ്ച് വർഷത്തേക്ക് വാടക വർധിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുള്ള റിയാദ് മാതൃക സൗദിയുടെ ഇതര മേഖലകളിലേക്കും വ്യാപിപ്പിക്കാൻ റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി ഒരുങ്ങുന്നു.
ഈ നിയമം പാർപ്പിട, വാണിജ്യ കെട്ടിടങ്ങൾക്കും ഒരുപോലെ ബാധകമാക്കും. ഈ നീക്കം താമസ, വാണിജ്യ കെട്ടിടങ്ങളുടെ ലഭ്യത വർധിപ്പിക്കാനും റിയൽ എസ്റ്റേറ്റ് വിപണിയിൽ സ്ഥിരത ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ്.
ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി വക്താവ് തൈസീർ അൽ മുഫറജ് അറിയിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളിലെ നിലവിലെ വിലനിലവാരം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാകും ഈ നിർണ്ണായക തീരുമാനം പ്രഖ്യാപിക്കുക.
The post സൗദിയിൽ വാടക വർധനയ്ക്ക് പിടിവീഴുന്നു; 5 വർഷം നിരക്ക് കൂട്ടാൻ കഴിയില്ല appeared first on Express Kerala.









