
ദുബായിലെ പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) വിപുലമായ പരിശോധനാ ക്യാമ്പയിൻ ആരംഭിച്ചു. ട്രക്ക് ഡ്രൈവർമാരുടെ അനുചിതമായ പെരുമാറ്റങ്ങൾ, പ്രത്യേകിച്ച് പ്രധാന റോഡുകളിലും പാലങ്ങൾക്ക് താഴെയുമുള്ള അനധികൃത പാർക്കിംഗ് എന്നിവ കണ്ടെത്തി നടപടിയെടുക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.
റോഡ് ഉപയോക്താക്കൾക്കെല്ലാം സുരക്ഷ ഉറപ്പുവരുത്തുന്നതിനും ദുബായിയുടെ റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും നഗര ഭൂപ്രകൃതി നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് RTA ഈ പരിശോധന നടത്തുന്നത്.
Also Read: യുഎഇയുടെ എണ്ണയിതര കയറ്റുമതിയിൽ വൻ കുതിപ്പ്; ആദ്യ 9 മാസത്തിൽ 579 ബില്യൺ, 2019-നേക്കാൾ മൂന്നിരട്ടി
“RTA നടത്തുന്ന പരിശോധനാ ക്യാമ്പയ്‌നുകൾ പ്രധാനമായും ലക്ഷ്യമിടുന്നത് ശരിയായ രീതിയിലുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, പൊതു സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുക, അനധികൃത പ്രവർത്തനങ്ങളിൽ നിന്ന് റോഡിനെ സംരക്ഷിക്കുക എന്നിവയാണ്,” RTAയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ റൈറ്റ്-ഓഫ്-വേ ഡയറക്ടർ ആരിഫ് ഷക്രി പറഞ്ഞു.
നിയമലംഘനങ്ങളെ തടയുന്നതിനും, ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനും, റോഡ് ഉപയോക്താക്കളെ അപകടത്തിലാക്കുന്ന രീതികൾ പരിഹരിക്കുന്നതിനുമായി RTA ഇത്തരം ക്യാമ്പയിനുകൾ പതിവായി തുടരും. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഗതാഗതത്തെ തടസ്സപ്പെടുത്തുന്നതും റോഡ് ഉപയോക്താക്കൾക്ക് അപകടമുണ്ടാക്കുന്നതുമായ ഇത്തരം രീതികൾ ദുബായിയുടെ റോഡ് ശൃംഖലയിലുടനീളം മൊബിലിറ്റിയും ഗതാഗത സുരക്ഷയും വർദ്ധിപ്പിക്കുന്നതിനുള്ള RTAയുടെ വിശാലമായ സംരംഭത്തിന്റെ ഭാഗമാണ്.
The post ദുബായിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കര്‍ശന നടപടി; ട്രക്ക് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ആർടിഎ appeared first on Express Kerala.







