
കൊല്ലം: നിയന്ത്രണം വിട്ട പൊലീസിന്റെ ഇന്റർസെപ്റ്റർ വാഹനം കാറുകളിലിടിച്ച് ആറുപേർക്ക് പരിക്ക്. ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ കാറിൽ സഞ്ചരിച്ച ആറുപേർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര വയക്കലിലാണ് അപകടമുണ്ടായത്.
കോൺഗ്രസ് നേതാക്കളായ എം.ലിജുവും, അബിൻ വർക്കിയും സഞ്ചരിച്ച കാറിലും ഇന്റർസെപ്റ്റർ വാഹനം ഇടിച്ചു. ചില്ലുകൾ പൊട്ടിയെങ്കിലും ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എതിർ ദിശയിൽ സഞ്ചരിച്ച കാറുകളിൽ പൊലീസ് വാഹനം നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
The post നിയന്ത്രണം വിട്ട പൊലീസിന്റെ ഇന്റർസെപ്റ്റർ വാഹനം കാറുകളിലിടിച്ച് ആറുപേർക്ക് പരിക്ക് appeared first on Express Kerala.









