കൊച്ചി: ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) സ്റ്റാർട്ടപ്പുകൾക്കും സൈബർ ലോകത്ത് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി നടത്തുന്ന കേരള സൈബർ സുരക്ഷാ ഉച്ചകോടി (KCSS) ഒക്ടോബർ 11-ന്രാവിലെ 8.30 മണിക്ക് കൊച്ചി മാരിയറ്റിൽ. കേരള സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) സഹകരണത്തോടെ മൾട്ടി- ക്ലൗഡ്, സൈബർ സുരക്ഷാ രംഗത്തെ ആഗോള സ്ഥാപനമായ എഫ്9 ഇൻഫോടെക് സംഘടിപ്പിക്കുന്ന ഉച്ചകോടി വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സ്റ്റാർട്ടപ്പ് മിഷൻ സിഇഒ. അനൂപ് അംബിക മുഖ്യ പ്രഭാഷണം നടത്തും. എംഎസ്എംഇകൾക്കും […]









