തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന്റെ വാതിൽ സ്വർണം പൊതിയാൻ വേണ്ടി സ്വർണം വഴിപാടായി നൽകിയത് താനാണെന്ന് സ്പോൺസർ ഗോവർധൻ വെളിപ്പെടുത്തി. ഈ വഴിപാട് നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റി വഴിയാണ്. അയ്യപ്പ ഭക്തൻ എന്ന നിലയിൽ കിട്ടിയ അവസരം പുണ്യമായി കരുതിയാണ് ഇത് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. വർഷങ്ങളായി തനിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് ഗോവർധൻ പറയുന്നു. കൃത്യമായി ഓർക്കുന്നില്ലെങ്കിലും 2012-ലോ 2013-ലോ ആണ് ശ്രീരാമപുരം അയ്യപ്പസ്വാമി ക്ഷേത്രത്തിൽ വെച്ച് താൻ ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെല്ലാരിയിലെ […]









