കോഴിക്കോട്: ഷാഫി പറമ്പിലിൽ എംപിക്കെതിരായ മർദനത്തിൽ പോലീസിനെതിരെ കോഴിക്കോട് റൂറൽ എസ്പി കെ.ഇ ബൈജു. പോലീസിലെ ചില ആളുകൾ മനഃപ്പൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചുവെന്നും അവരെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും കെ.ഇ ബൈജു പറഞ്ഞു. ഷാഫി പറമ്പിലിനെ പുറകിൽ നിന്ന് ലാത്തി കൊണ്ട് അടിക്കുകയായിരുന്നു. പേരാമ്പ്രയിൽ ലാത്തി ചാർജ് നടന്നിട്ടില്ലെന്നും എസ്പി പറഞ്ഞു. വടകരയിൽ നടന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അന്നു ഞങ്ങൾ ലാത്തി ചാർജ് ചെയ്തിട്ടില്ല. ലാത്തി ചാർജ് ചെയ്യാനുള്ള ഒരു […]









