ആറ് വർഷങ്ങൾക്ക് ശേഷം അടുത്തിടെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ചൈനയിൽ എത്തിയത് ഒരു വലിയ വാർത്ത തന്നെ ആയിരുന്നു. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ തന്റെ പ്രശസ്തമായ പച്ച ബുള്ളറ്റ് പ്രൂഫ് ട്രെയിനിൽ ആയിരുന്നു ചൈനയിലെത്തിയത്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ച് ബീജിംഗിൽ നടക്കുന്ന സൈനിക പരേഡിൽ അദ്ദേഹം പങ്കെടുത്തു.
2023-ൽ ഇതേ ട്രെയിനിൽ ആണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കാണാൻ കിം ജോങ്-ഉൻ മോസ്കോയിലേക്ക് യാത്ര ചെയ്തത്. അദ്ദേഹത്തിന്റെ പിതാവ് കിം ജോങ്-ഇൽ, മുത്തച്ഛൻ കിം ഇൽ-സുങ് എന്നിവർ വിദേശ യാത്രകൾക്കായി ഉപയോഗിച്ചിരുന്നതും പ്രശസ്തമായ ഇതേ ഗ്രീൻ ട്രെയിൻ തന്നെയാണ്.
പത്ത് കോച്ചുകളുള്ള ട്രെയിൻ, മണിക്കൂറിൽ 45 കിലോമീറ്റർ വേഗത
കിം ജോങ് ഉന്നിന്റെ ഈ ട്രെയിൻഇതിന് 20-ലധികം ബോഗികളുണ്ട്. ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിനുകളിൽ ഒന്നാണിത്. ഉത്തരകൊറിയൻ ട്രാക്കുകളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ ആണിത് ഓടുന്നത്. എന്നാൽ ഇത് ചൈനയിൽ എത്തുമ്പോൾ മണിക്കൂറിൽ 80 കിലോമീറ്ററായി വേഗത വർദ്ധിക്കുന്നു. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ നിന്ന് ബീജിംഗിലെത്താൻ 20 മണിക്കൂർ വരെ സമയം കിം ജോങ് ഉന്നിന് വേണ്ടി വരാറുണ്ട്.
കുന്നും മലയും പാലങ്ങളും
ഈ പാതയിൽ 177 റെയിൽവേ പാലങ്ങളും ഏകദേശം അഞ്ച് തുരങ്കങ്ങളും ഉൾപ്പെടുന്നു. 1200 മീറ്ററിലധികം നീളമുള്ള ഉത്തര കൊറിയയിലെ ഏറ്റവും നീളം കൂടിയ റെയിൽ പാലവും ഈ പാതയിൽ ഉൾപ്പെടുന്നു. പ്രകൃതിദത്തവും തന്ത്രപരമായി സെൻസിറ്റീവുമായ യാലു നദീതടത്തിലൂടെയും പടിഞ്ഞാറൻ മഞ്ചൂറിയയിലെ ഉയർന്ന പ്രദേശങ്ങളിലൂടെയും അനായാസമായി ഈ ട്രെയിൻ കടന്നുപോകും. ബുള്ളറ്റ് പ്രൂഫ് ആയതിനാലും ആയുധങ്ങളും സൈനികരും സജ്ജീകരിച്ചിരിക്കുന്നതിനാലും കിമ്മിന് ഈ ട്രെയിൻ ഇഷ്ടമാണ്. ഇതിന്റെ സുരക്ഷ എളുപ്പത്തിൽ തകർക്കാൻ കഴിയില്ല എന്നത് കൊണ്ടാണ് കിം ജോങ് ഉൻ ഈ സ്വന്തം ട്രെയിനിൽ വിദേശ യാത്ര ചെയ്യുന്നത്.
ചലിക്കുന്ന കോട്ട
കിം ജോങ് ഉന്നിന്റെ ട്രെയിൻ ഒരു സാധാരണ ഗതാഗത മാർഗം മാത്രമല്ല അതൊരു ചലിക്കുന്ന കോട്ടയാണ്. കടും പച്ച നിറത്തിലുള്ള ഈ ട്രെയിൻ ബുള്ളറ്റ് പ്രൂഫ് കവചത്താൽ മൂടപ്പെട്ടിരിക്കുന്നു. കൂടാതെ ആധുനിക ആശയവിനിമയ സംവിധാനങ്ങൾ, കോൺഫറൻസ് റൂമുകൾ, ആഡംബര സ്യൂട്ടുകൾ, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ട്രെയിനിന്റെ വണ്ടികളെ സാധാരണയായി മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു: ട്രെയിനിന്റെ മുൻവശത്ത് സുരക്ഷാ ചെക്ക്‌പോയിന്റ് ഉണ്ട്. ഇതിലാണ് കിമ്മിന്റെ സുരക്ഷാ ടീം ഉള്ളത്. ട്രെയിനിന്റെ മധ്യഭാഗത്ത് ആയിട്ടാണ് കിം ജോങ് ഉന്നിന്റെ കോച്ച് ഉണ്ട്. പിന്നിൽ അദ്ദേഹത്തിന്റെ ലഗേജ് കോച്ചുകൾ ആണുള്ളത്. ഒരു പക്ഷിക്ക് പോലും ഉള്ളിലേക്ക് പറന്നു കയറാൻ കഴിയാത്തവിധം ട്രെയിനിന്റെ സുരക്ഷ വളരെ ശക്തമാണ്.
ട്രെയിൻ യാത്രയുടെ പാരമ്പര്യം
വിയറ്റ്നാമിലേക്കും കിഴക്കൻ യൂറോപ്പിലേക്കും ട്രെയിനിൽ യാത്ര ചെയ്ത കിം ജോങ് ഉന്നിന്റെ മുത്തച്ഛനായ കിം ഇൽ-സുങ്ങാണ് ദീർഘദൂര യാത്രകൾക്ക് ട്രെയിനുകൾ ഉപയോഗിക്കുന്ന പാരമ്പര്യം ആരംഭിച്ചത്. ബോംബ് ഭീഷണികൾക്കോ മറ്റ് ഭീഷണികൾക്കോ വേണ്ടി ട്രെയിനിന്റെ റൂട്ടും വരാനിരിക്കുന്ന സ്റ്റേഷനുകളും സ്കാൻ ചെയ്യുന്ന ഉത്തരകൊറിയൻ സുരക്ഷാ ഏജന്റുമാരാണ് ട്രെയിനിന് കാവൽ നിൽക്കുന്നത്.
2002 മുതൽ 2004 വരെ ഉത്തരകൊറിയയിലെ ഇന്ത്യൻ അംബാസഡറായിരുന്ന ആർ.പി. സിംഗ് ബിബിസിയോട് പറഞ്ഞത്, ഉത്തരകൊറിയൻ നേതാക്കൾ ട്രെയിനിൽ യാത്ര ചെയ്യുന്നത് അസാധാരണമല്ല. വിമാനങ്ങൾ സുരക്ഷിതമല്ലെന്ന് കരുതി ഈ നേതാക്കൾ പൊതുവെ വിമാനങ്ങൾ ഒഴിവാക്കാറുണ്ട് എന്നായിരുന്നു.
എന്തുകൊണ്ടാണ് ഈ തീവണ്ടി പച്ച നിറത്തിൽ കാണപ്പെടുന്നത്?
ഉത്തരകൊറിയൻ ഭരണാധികാരി സഞ്ചരിക്കുന്ന തീവണ്ടി എന്തുകൊണ്ടാണ് കടും പച്ച നിറത്തിൽ കാണപ്പെടുന്നത് എന്ന ചോദ്യത്തിന് മറുപടിയായി ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ കൊറിയൻ ഭാഷാ പഠനങ്ങളിൽ നിന്ന് വിരമിച്ച പ്രൊഫസർ വൈജയന്തി രാഘവൻ പറയുന്നത്, ഇതിനെക്കുറിച്ച് വ്യക്തമായി ഒന്നും പറയാൻ കഴിയില്ല, പക്ഷേ ഇത് ഒരുതരം മറച്ചുവെക്കൽ മുന്നിൽ കണ്ടാകാൻ സാധ്യതയുണ്ട് എന്നാണ്. ഇതിനർത്ഥം ഈ ട്രെയിൻ വനങ്ങളിലൂടെയും ഭൂപ്രദേശങ്ങളിലൂടെയും കടന്നുപോകുമ്പോൾ, അതിന്റെ പച്ച നിറം കാരണം ശത്രുക്കളുടെ കണ്ണിൽ നിന്ന് മറഞ്ഞിരിക്കും എന്നാണ്.









