
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗറിലുള്ള രാഷി ഹോട്ടലിൽ പരിശോധനക്കെത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഞെട്ടി. അടുക്കളയിൽ ഓടിച്ചാടുന്ന നിലയിൽ എലികൾ, തുറന്നിരിക്കുന്ന ഭക്ഷണത്തിൽ പൊതിഞ്ഞ നിലയിൽ ഈച്ചകൾ, മോരിൽ പ്രാണികൾ എന്നിങ്ങനെയായിരുന്നു ആ കാഴ്ചകൾ. ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളേജിന് എതിർവശത്താണ് റെസ്റ്റോറന്റ് പ്രവർത്തിച്ചിരുന്നത്. പരിശോധനയ്ക്ക് എത്തിയ സംഘാംഗങ്ങൾക്ക് സംസാരിക്കാൻ പോലും ആവാത്ത സ്ഥിതിയിലാണ് പുറത്ത് വന്നത്.
എന്നാൽ കടയുടമയോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച പ്രതികരണം ഞെട്ടിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അടുക്കളയിൽ പാഞ്ഞ് നടക്കുന്ന എലികൾ തങ്ങളുടെ വളർത്തുമൃഗങ്ങളാണെന്നാണ് കടയുടമ വിശദമാക്കിയത്.
മെഡിക്കൽ കോളേജിലെ രോഗികളും കൂട്ടിരിപ്പുകാരും അടക്കം നിരവധിപ്പേരാണ് നിത്യേന ഇവിടുത്തെ ഭക്ഷണം കഴിച്ചിരുന്നത്. പ്രവർത്തനം ആരംഭിച്ച ശേഷം ഇതുവരെ ഇവിടുത്തെ അടുക്കള വൃത്തിയാക്കിയിട്ടില്ല. ഭക്ഷണ സാംപിളുകൾ ശേഖരിച്ച അധികൃതർ കട സീൽ ചെയ്തിട്ടുണ്ട്. ശക്തമായ തുടർനടപടികളുണ്ടാവുമെന്നും അധികൃതർ വിശദമാക്കി.
The post മെഡിക്കൽ കോളേജിന് എതിർവശത്തെ ഹോട്ടലിലെ ഭക്ഷണത്തിൽ നിറയെ ഈച്ചകൾ, മോരിൽ പ്രാണികൾ; കട സീൽ ചെയ്ത് അധികൃതർ appeared first on Express Kerala.









