ആലപ്പുഴ: ഇരിക്കുന്ന സ്ഥാനം പോലും മനസിലാകുന്നില്ലാത്തയാണ് തന്നെ ഉപദേശിക്കാൻ വരുന്നതെന്ന് സജി ചെറിയാനെ പരിഹസിച്ച് മുൻ മന്ത്രി ജി സുധാകരൻ. തന്നെ ഉപദേശിക്കാൻ മന്ത്രി സജി ചെറിയാൻ വരേണ്ട. ഉപദേശിക്കാനുള്ള അർഹതയോ, പ്രായമോ, ബോധമോ സജിക്കില്ല. അദ്ദേഹം സൂക്ഷിച്ച് സംസാരിക്കണം. ഏറ്റുമുട്ടാൻ സജി വരേണ്ട. അങ്ങനെ വന്നവരാരും ജയിച്ചിട്ടില്ലെന്നും ജി. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ജി സുധാകരന്റെ വാക്കുകൾ ഇങ്ങനെ- ‘‘പാർട്ടിയോട് ചേർന്നു പോകണമെന്നാണ് സജി പറഞ്ഞത്. ഞാൻ പാർട്ടിയോട് ചേർന്നല്ല പോകുന്നത്, അകത്താണ് പ്രവർത്തിക്കുന്നത്. സജി […]









