ആലപ്പുഴ: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിനെ വീണ്ടും ആക്ഷേപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. സ്വന്തം അച്ഛന് വരെ പണി കൊടുത്തയാളാണ് ഗണേഷ് കുമാർ എന്ന് പറഞ്ഞ വെള്ളാപ്പള്ളി ഫ്യൂഡൽ മാടമ്പിക്കും അപ്പുറമാണ് ഗണേഷ് കുമാർ എന്നും പരിഹസിച്ചു. പിതാവിനെ സ്വാധീനിച്ചാണ് മന്ത്രി സ്ഥാനം കൈക്കലാക്കിയത്. കൂടാതെ ഗണേഷ് കുമാർ അഹങ്കാരത്തിന് കൈയും കാലും വെച്ചവനാണെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. ‘ഗണേശൻ എന്ന് പല പ്രാവശ്യം പറഞ്ഞെങ്കിൽ പുണ്യം കിട്ടുമെന്ന്. […]









