കോഴിക്കോട്: സമ്പന്നരായ മുസ്‌ലിങ്ങൾക്ക് വേണ്ടി സമ്പന്നരായ നേതാക്കൾ നയിക്കുന്ന പാർട്ടിയാണ് ലീഗ്, അവരുടെ വിൽപന ചരക്കാണ് മുസ്ലീങ്ങളെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിം ലീഗിനെതിരെ രൂക്ഷവിമർശനമാണ് എസ്എൻഡിപി യോഗം മുഖപത്രമായ ‘യോഗനാദം’ പുതിയ ലക്കം എഡിറ്റോറിയലിലൂടെ വെള്ളാപ്പള്ളി നടത്തിയത്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മതേതര കോമഡിയാണ് ലീഗെന്നാണ് വെള്ളാപ്പള്ളിയുടെ പരിഹാസം. പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും എന്തിന് വേഷത്തിൽ പോലും മതം കുത്തിനിറച്ച മറ്റൊരു രാഷ്ട്രീയ കക്ഷി കേരളത്തിലില്ലെന്നും വെള്ളാപ്പള്ളി […]









