ന്യൂഡൽഹി: ഇന്ത്യയ്ക്കിനി ഏതു പാതിരാത്രിയിലും ശത്രുവിന്റെ സന്നിദ്ധ്യം അളന്ന് തിട്ടപ്പെടുത്തി ഉന്നം വയ്ക്കാനാവും. അതിനി ശത്രു അരക്കിലോമീറ്റർ അപ്പുറത്താണെങ്കിൽ പോലും. 7.62 x 51 എംഎം SIG 716 അസോൾട്ട് റൈഫിളുകൾക്ക് വേണ്ടിയുള്ള നൈറ്റ് സൈറ്റ് (Image Intensifier) ഉപകരണങ്ങൾ വാങ്ങാനുള്ള കരാറിലാണ് ഇപ്പോൾ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചത്. 659.47 കോടി രൂപയുടെ ഈ കരാർ ഇന്ത്യൻ കരസേനയുടെ യുദ്ധശേഷിയിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബുധനാഴ്ചയാണ് എം/എസ് എംകെയു ലിമിറ്റഡ് (ലീഡ് അംഗം), എം/എസ് മെഡ്ബിറ്റ് […]









