വയനാട്: താമരശ്ശേരിയിലെ ഒമ്പത് വയസുകാരിയുടെ മരണം ചികിത്സാ പിഴവ് കാരണമെന്ന് അമ്മ രംബീസ. തന്റെ കുട്ടിയെ ഡോക്ടർമാർ വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ലെന്നും നേരത്തെ ഉന്നയിച്ച കാര്യങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ തെളിഞ്ഞെന്നും രംബീസ പറഞ്ഞു. സംഭവത്തിൽ ചികിത്സാപിഴവ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് താമരശ്ശേരി ഡിവൈഎസ്പിയ്ക്ക് കുടുംബം പരാതി നൽകി. കുട്ടിയെ ചികിത്സിച്ച ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം കുട്ടിയുടെ മരണത്തിൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ഗോപാലകൃഷ്ണൻ […]









