
തിരുവനന്തപുരം: മലയാളം, തമിഴ് സിനിമകളിലൂടെ പ്രശസ്തനായ നടൻ അജ്മൽ അമീർ വിവാദത്തിൽ. താരത്തിന്റേതെന്ന അവകാശവാദത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു സെക്സ് വോയ്സ് ചാറ്റ് സൈബറിടങ്ങളിൽ വൈറലാണ്. സംശയാസ്പദമായ ഭാഷയും സ്വകാര്യതയെ ലംഘിക്കുന്ന തരത്തിലുള്ള സംഭാഷണവുമാണ് ഓഡിയോയിൽ ഉള്ളത് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അജ്മൽ അമീർ തന്നെയാണ് ഈ ശബ്ദത്തിന്റെ ഉടമയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഇനിയും സ്ഥിരീകരണമില്ല.
എൻറെ കാസറ്റ് എന്ന് പറയുന്ന ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അജിമലിൻറെ വീഡിയോ കോൾ പുറത്ത് വന്നിരിക്കുന്നത്. സെക്സ് വോയ്സിൽ അജ്മലിൻറെ മുഖവും കാണിക്കുന്നുണ്ട്. പെൺകുട്ടി തൻറെ കല്യാണം കഴിഞ്ഞതല്ലെ എന്ന് ചോദിക്കുമ്പോൾ അതൊന്നും താൻ അറിയണ്ടെന്നും താൻ താമസ സൗകര്യം ഒരുക്കി തരാമെന്നും അജ്മൽ പറയുന്നുണ്ട്. വാട്സാപ്പ് കോൾ റെക്കോഡ് ചെയ്തതിൻറെ ഒരു ഭാഗമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എന്നാൽ വിഷയത്തിൽ അജ്മൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ അജ്മൽ ഇൻസ്റ്റാഗ്രാം പേജിലെ കമൻറ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ്.
ALSO READ: എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവർ ഈ രണ്ടുപേരാണ്; മഞ്ജു പിള്ള
ലൈംഗികപരമായി അജ്മൽ സംസാരിക്കുമ്പോൾ തനിക്ക് ഭാര്യയുള്ളതല്ലെയെന്ന് പെൺകുട്ടി ചോദിക്കുന്നുണ്ട്, എന്നാൽ ഓഡിയോ ക്ലിപ്പ് പൂർണമായും പുറത്ത് വന്നിട്ടില്ല. ഇരുവരും സമ്മതത്തോടെ നടത്തിയ ഫോൺ സംഭാഷണമാണെന്നാണ് സൈബിടങ്ങളിലെ പ്രതികരണം.
മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സിനിമകളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ താരമാണ് അജ്മൽ അമീർ. 2007 ൽ ഇറങ്ങിയ പ്രണയ കാലം എന്ന ചിത്രത്തിലൂടെയാണ് അജ്മൽ അമീർ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ഒരു വേനൽ പുഴയിൽ എന്ന ഗാനം താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തിരുന്നു.
The post നടൻ അജ്മൽ അമീർ വിവാദത്തിൽ; താരത്തിന്റെ സെ ക്സ് വോയ്സ് ചാറ്റ് പ്രചരിക്കുന്നു appeared first on Express Kerala.









