
കൊച്ചി: കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുകയായിരുന്ന നിരീശ്വരവാദികളുടെ കൂട്ടായ്മയായ ‘എസൻസിൻ്റെ’ പരിപാടി നിർത്തിവെച്ചു. ഇതില്‍ പങ്കെടുക്കാന്‍ എത്തിയ ആൾ തോക്കുമായി എത്തിയതോടെയാണ് പരിപാടി നിര്‍ത്തിയത്. സംഭവത്തിൽ ഉദയംപേരൂർ സ്വദേശിയായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാവിലെ എട്ടുമണിക്ക് ആരംഭിച്ച പരിപാടിക്കിടെ തോക്കുമായി ഒരാൾ പ്രവേശിതോടെയാണ് സംഘാടകർ പരിപാടി നിർത്തിവെക്കാൻ തീരുമാനിച്ചത്. രവിചന്ദ്രനും ശ്രീജിത്ത് പണിക്കരും തമ്മിലുള്ള സംവാദം നടക്കുന്നതിനിടെ പോലീസ് സ്ഥലത്തെത്തി എല്ലാവരോടും സ്റ്റേഡിയത്തിന് പുറത്തിറങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു.
നിലവിൽ, ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയാണ്. തോക്കുമായി പരിപാടിയിലേക്ക് പ്രവേശിച്ച ഉദയംപേരൂർ സ്വദേശിയായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഏഴായിരത്തോളം ആളുകൾ നിലവിൽ സ്റ്റേഡിയത്തിന് പുറത്ത് കാത്തുനിൽക്കുകയാണ്. വൈകുന്നേരം പ്രമുഖ എഴുത്തുകാരി തസ്‌ലീമ നസ്രിൻ പങ്കെടുക്കാനിരിക്കെയാണ് ഇത്തരമൊരു സംഭവം നടന്നത്.
The post കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ തോക്ക് ഭീഷണി; നിരീശ്വരവാദി കൂട്ടായ്മയായ ‘എസൻസ്’ നിർത്തിവെച്ചു, ഒരാൾ അറസ്റ്റിൽ appeared first on Express Kerala.









