തൃശ്ശൂർ: സിപിഎമ്മിൽ നിന്ന് തന്നെ പുറത്താക്കിയതിൽ തനിക്ക് വിഷമമില്ലെന്ന് എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് പറഞ്ഞു. പല ഘട്ടങ്ങളിലും സിപിഎം തന്നെ തഴഞ്ഞതാണ്. 20 വർഷമായി സിപിഎമ്മിൽ സത്യസന്ധമായാണ് താൻ പ്രവർത്തിച്ചത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും അദ്ദേഹം പറഞ്ഞു.’നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ല. ആ ആരോപണവും അടിസ്ഥാനരഹിതമാണ്. നിയമസഭാ സീറ്റിനായി യുഡിഎഫ് നേതൃത്വവുമായി താൻ ചർച്ച നടത്തിയെന്നതും തെറ്റാണ്. എളവള്ളിയിലെ സിപിഎം പ്രവർത്തകർ തനിക്കൊപ്പമുണ്ട്. എളവള്ളി പഞ്ചായത്തിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് […]









