തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകളും ദൃശ്യങ്ങളും പുറത്ത്. ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണം പൂശിയ പുതിയ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിലാണ് ശ്രീകോവിലിന്റെ വാതില്‍ പ്രദര്‍ശിപ്പിച്ച് പൂജകള്‍ നടത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും സഹായി രമേശ് റാവുവും ചേര്‍ന്നാണ് സ്വര്‍ണം പൂശിയ വാതില്‍ ബെംഗളൂരുവില്‍ എത്തിച്ചത്. 2019 മാര്‍ച്ചിലാണ് ശബരിമല ശ്രീകോവിലില്‍ പുതി യ വാതില്‍ സമര്‍പ്പിച്ചിരുന്നത്. ഇതിനുമുന്‍പായാണ് സ്വര്‍ണം പൂശിയ വാതില്‍ ബെംഗളൂരുവില്‍ കൊണ്ടുവന്നത്. […]









