കൊച്ചി: പെൺകുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്‌നംകൊണ്ടാണെന്നു കാട്ടി കഴിഞ്ഞ നാലുവർഷമായി ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. കൊച്ചി അങ്കമാലിയിലാണ് 29 കാരി ഭർത്താവിന്റെ ക്രൂര പീഡനത്തിന് ഇരയായി വരുന്നത്. യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. അങ്കമാലി ഞാലൂക്കര സ്വദേശിയാണ് യുവാവും യുവതിയും. 2020 ജൂലൈ രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം. 2021 ജൂലൈ ആറാം തീയതി ഇവർക്ക് പെൺകുട്ടി ജനിച്ചു. ഇതോടെ യുവതിക്കു നേരെയുള്ള മർദനം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഭർത്താവിൽ നിന്നുള്ള ക്രൂരമർദനത്തെ തുടർന്ന് യുവതി […]









