തൊടുപുഴ: ഇടുക്കി ഗവ. നഴ്സിങ് കോളേജിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിത്തരണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർഥികളോടും മാതാപിതാക്കളോടും സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണി: ‘‘നീയൊക്കെ വേണേൽ പഠിച്ചാൽ മതി, ഈ കോളേജ് ഇവിടെ കൊണ്ടുവന്നത് ഞങ്ങളുടെ സർക്കാരാണെങ്കിൽ പൂട്ടിക്കാനും പാർട്ടിക്കറിയാമെന്നായിരുന്നു നേതാവിന്റെ ഭീഷണി’’. മന്ത്രി റോഷി അഗസ്റ്റിൻ വാഗ്ദാനം ചെയ്ത, പൈനാവിലുള്ള ഹോസ്റ്റൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ കഴിഞ്ഞ 16നു സമരം നടത്തിയത്. പിന്നാലെ കഴിഞ്ഞ 18ന് കലക്ടറുടെ ഓഫിസിൽ സമരക്കാരുമായി നടത്താനിരുന്ന യോഗം, കലക്ടർ ഇല്ലാത്തതിനാൽ സിപിഎം […]









