
ബോളിവുഡിലെ പ്രിയ താരദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിംഗും തങ്ങളുടെ മകൾ ദുവയുടെ ചിത്രം ആദ്യമായി ആരാധകർക്കായി പങ്കുവെച്ചു. ദീപാവലി ദിനത്തിലാണ് ഈ സന്തോഷ വാർത്ത താരങ്ങൾ പുറത്തുവിട്ടത്. ചുവന്ന സൽവാർ അണിഞ്ഞ്, അതീവ സന്തുഷ്ടരായി മകളോടൊപ്പം നിൽക്കുന്ന ദീപികയെയും രൺവീറിനെയും ചിത്രങ്ങളിൽ കാണാം.
ചിത്രം പങ്കുവെച്ച് നിമിഷ നേരംകൊണ്ട് തന്നെ ഒരു മില്യണിലധികം ലൈക്കുകൾ നേടി വൈറലായി. ബോളിവുഡ് സിനിമാതാരങ്ങൾക്കൊപ്പം മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിർ അടക്കമുള്ള പ്രമുഖർ താരദമ്പതികൾക്ക് ആശംസകളറിയിച്ചുകൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്. 2018-ലാണ് ദീപികയും രൺവീറും വിവാഹിതരായത്. 2024 സെപ്റ്റംബർ എട്ടിനാണ് ഇരുവർക്കും മകൾ ജനിച്ചത്.
Also Read: ‘ഞാനൊരു സ്റ്റാർ കിഡ് ആണ്, അവസരങ്ങൾ ലഭിക്കുന്നത് നെപ്പോട്ടിസം വഴി’: തുറന്നുപറഞ്ഞ് ധ്രുവ് വിക്രം
അതേസമയം, പ്രഭാസ് നായകനായ നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി’യിൽ നിന്ന് ദീപികയെ പുറത്താക്കിയത് അടുത്തിടെ വലിയ വാർത്തയായിരുന്നു. ദിവസം ആറ് മണിക്കൂർ ജോലിസമയം, ചിത്രത്തിന്റെ ലാഭവിഹിതം, ഉയർന്ന പ്രതിഫലം തുടങ്ങിയ ഡിമാൻഡുകളാണ് ദീപിക മുന്നോട്ട് വെച്ചത്. ജോലി സമയം എട്ടു മണിക്കൂറാക്കി ചുരുക്കണമെന്ന് നടി ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഈ ഡിമാൻഡുകൾ അംഗീകരിക്കാൻ കഴിയാത്തതിനാലാണ് കൽക്കിയിൽ നിന്നും സന്ദീപ് റെഡ്ഡി വാങ്കയുടെ ചിത്രത്തിൽ നിന്നും ദീപികയെ ഒഴിവാക്കിയതെന്ന് വാർത്തകൾ വന്നിരുന്നു. ഷാരൂഖ് ഖാൻ നായകനാകുന്ന ‘കിങ്’ എന്ന ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിക്കുന്നത്.
The post ദീപിക-രൺവീർ ദമ്പതികളുടെ മകൾ ഇതാ; ചിത്രം പങ്കുവെച്ചത് ദീപാവലി ദിനത്തിൽ appeared first on Express Kerala.









