തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്ന് ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിന് മുന്നിൽ നടത്തിയ ആശ പ്രവർത്തകരുടെ സമരത്തിൽ പോലീസുമായി ഉന്തും തള്ളും. വേതന വർധന ആവശ്യപ്പെട്ട് ആശാപ്രവർത്തകർ എട്ട് മാസമായി നടത്തി വരുന്ന പ്രതിഷേധത്തിൻറെ തുടർച്ചയായി ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിലാണ് സംഘർഷമുണ്ടായത്. ബാരിക്കേഡിന് മുകളിൽ കയറിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ചിൽ പാട്ടകൊട്ടിയാണ് സമരക്കാർ പ്രതിഷേധിച്ചത്. നാല് മണിക്കൂറോളം നീണ്ടുനിന്ന സമരത്തിൽ നിന്നും യുഡിഎഫ് സെക്രട്ടറി സി പി ജോണിനെയും […]









