കൊച്ചി: ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ വിദേശ കലാകാരിയുടെ ചിത്രപ്രദർശനത്തിനെതിരേ സദാചാര ആക്രമണം. ഇതിലെ വാക്കുകളിൽ അശ്ലീല പദമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കൂടാതെ പ്രദർശനത്തിന്റെ ഭാഗമായ ലിനോ കട്ടുകൾ അക്രമികൾ കീറിയെറിഞ്ഞു. നോർവീജിയൻ കലാകാരിയായ ഹനാനിന്റെ ചിത്രപ്രദർശത്തിനെതിരേയാണ് സദാചാര സംഘത്തിന്റെ ആക്രമണം ഉണ്ടായത്. അവരുടെ ഭാഷയിലായിരുന്നു ലിനോ കട്ടുകൾ കലാകാരി തയ്യാറാക്കിയത്. പിന്നീട് അത് കേരളത്തിൽ പ്രദർശിപ്പിക്കാനായി ഗൂഗിൾ ട്രാൻസലേറ്റ് ഉപയോഗിച്ച് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ആക്രമണം നടന്നത്. ആർട്ട് ഗാലറി അടയ്ക്കുന്ന സമയമായപ്പോൾ […]









