
പാലക്കാട്: ഷൊർണൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം. ബൈക്ക് പൂർണ്ണമായും കത്തി നശിച്ച ബൈക്കിലെ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാരക്കാട് കള്ളിക്കാട്ടിൽ നിതീഷിൻറെ ബൈക്കാണ് കത്തി നശിച്ചത്. ബൈക്കിൽ അര ടാങ്കോളം പെട്രോൾ ഉണ്ടായിരുന്നു.നിതീഷ് സുഹൃത്തുക്കൾക്കൊപ്പം ഊട്ടിയിലേക്ക് വിനോദയാത്ര പോകാനായി വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. ഈ സമയം നിതീഷ് മാത്രമാണ് ബൈക്കിൽ ഉണ്ടായിരുന്നത്.വീട്ടിൽ നിന്നും ഇറങ്ങി ഏകദേശം 200 മീറ്റർ കഴിഞ്ഞപ്പോൾ ബൈക്കിൻറെ എൻജിൻ ഭാഗത്തുനിന്നും പുകവരുകയും പിന്നീട് ആളിക്കത്തുകയുമായിരുന്നു. പുക വരുന്നത് കണ്ടു സംശയം തോന്നിയ യുവാവ് ബൈക്ക് ഒരു ഭാഗത്ത് നിർത്തിയിട്ടു. ബൈക്കിൽ നിന്നും ഇറങ്ങി മാറിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. തുറന്ന ഷോർണൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. നാളെ ഷോറൂമിൽ നിന്നുള്ള സംഘം എത്തി പരിശോധന നടത്തിയശേഷമേ തീ പടരാനുള്ള കാരണം വ്യക്തമാകുകയുള്ളു.
The post ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയിക്ക് appeared first on Express Kerala.









