
ഇസ്ലാമബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മാപ്പു പറയാന്‍ ആവശ്യപ്പെട്ട് നല്‍കിയ വക്കീല്‍ നോട്ടീസ് കീറിയെറിഞ്ഞ് മുല്‍ടാന്‍ സുല്‍ത്താന്‍സ് എന്ന ടീമിന്റെ ഉടമസ്ഥന്‍ കൂടിയായ അലി തരീന്‍. പാകിസ്ഥാനിലെ പ്രസിദ്ധമായ ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് ടീമാണ് മുള്‍റ്റാന്‍ സൂല്‍ത്താന്‍സ്.പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് വേണ്ടത് മുഖംസ്തുതിക്കാരെയും വാലാട്ടികളെയുമാണെന്ന് ഈയിടെ അലി തരീര്‍ തുറന്നടിച്ചിരുന്നു. ഇതിനെതിരെയാണ് മാപ്പ് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നോട്ടീസ് അയച്ചത്.
BIG NEWS
Multan Sultans owner Ali Tareen tears up Pakistan Cricket Board (PCB) legal notice.
MASSIVE Insult for PCB & its chief Mohsin Naqvi
He said “I hope you like my apology video”
pic.twitter.com/HX33UTUCeJ
— Times Algebra (@TimesAlgebraIND) October 24, 2025
ഇതോടെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ വക്കീല്‍ നോട്ടീസ് കീറിയെറിയുകയായിരുന്നു. ഈയിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ പാക് സൂപ്പര്‍ ലീഗ് വന്‍ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെതിരെ നടന്ന ബോംബാക്രമണത്തില്‍ മൂന്ന് അഫ്ഗാന് ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് കരകയറാനാവാത്ത സാമ്പത്തിക നഷ്ടത്തിലേക്ക്കൂപ്പുകുത്തിയിരിക്കുകയാണ്.
പാകിസ്ഥാനും ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ത്രിരാഷ്‌ട്ര ക്രിക്കറ്റായിരുന്നു പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമായി നടത്താനിരുന്നത്. ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ ടൂര്‍ണ്ണമെന്‍റില്‍ നിന്നും പിന്‍മാറുകയാണെന്ന് അറിയിച്ചിരുന്നു. ഈ തീരുമാനത്തെ ബിസിസിഐയും ഐസിസിയും പിന്തുണച്ചിരിക്കുകയാണ്.
ഈയിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ച ഏഷ്യാകപ്പ് ടൂര്‍ണ്ണമെന്‍റില്‍ വിജയികളായ ഇന്ത്യയ്‌ക്ക് ഇതുവരെ ട്രോഫി നല്‍കിയില്ല. ട്രോഫിയുമായി ഫൈനലിലെ സമ്മാനദാനച്ചടങ്ങില്‍ നിന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി കൂടിയായ മുഹമ്മദ് നഖ് വി മുങ്ങുകയായിരുന്നു. ഇതുവരെയും ഇ്ന്ത്യയ്‌ക്ക് ട്രോഫി നല്‍കിയിട്ലില്ല.

Multan Sultans owner Ali Tareen tears up Pakistan Cricket Board (PCB) legal notice.








