
ഇടുക്കി: ഇടുക്കി കീരിത്തോടിനു സമീപം പകുതിപ്പാലത്ത് കൂറ്റൻ പാറ അടർന്ന് വീണത് വീടിന് മുകളിലേക്ക്. വീട് പൂർണമായും തകർന്നു. കവടിയാറുകുന്നേൽ സരോജിനിയുടെ വീടാണ് കൂറ്റൻ പാറകർ അടർന്ന് വീണ് തകർന്നത്. പതിനെട്ടുകാരിയായ മകൾ വീടിനകത്ത് ഉണ്ടായിരുന്ന സമയത്താണ് പാറ വീടിനുമുകളിലേക്ക് വീണത്. പാറ അടർന്ന് വീഴുന്ന ശബ്ദം കേട്ട് വീടിന് പുറത്തേക്ക് ഓടിയതിനാൽ വൻദുരന്തമാണ് ഒഴിവായത്.
അതേസമയം, പ്രദേശത്ത് ഭീഷണിയായ പാറകൾ ഇനിയുമുണ്ട്. മഴ ശക്തമാകുമ്പോൾ വീണ്ടും ഇടിഞ്ഞു വീഴുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. വിഷയം നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും ഇതുവരേയും പരിഹാരമുണ്ടായിട്ടില്ല.
The post ഇടുക്കിയിൽ കൂറ്റൻ പാറ അടർന്നു വീണത് വീടിനു മുകളിലേക്ക് appeared first on Express Kerala.









