
മലയാളികളുടെ കൂട്ടായ്മയിൽ ഒരുങ്ങുന്ന മറാഠി സിനിമയ്ക്കായി മലയാളി ഒരുക്കിയ ഗാനം മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റ്. ലയൺ ഹാർട്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ മലയാളിയായ ക്രിസ്റ്റസ് സ്റ്റീഫൻ സംവിധാനം ചെയ്ത മറാഠി സിനിമ ‘തു മാസാ കിനാരാ’ എന്ന സിനിമയിലെ ‘മാസാതു കിനാരാ’ എന്ന ഗാനമാണ് ഹിറ്റായി മാറിയിരിക്കുന്നത്. വർഷങ്ങളായി സംഗീത രംഗത്ത് പ്രവർത്തിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ കുടിയായ ക്രിസ്റ്റസ് സ്റ്റീഫൻ തന്നെയാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഗാനരചന സമൃദ്ധി പാണ്ടെയാണ്. സംഗീത നിർമ്മാണം നിർവഹിച്ചത് മണി അയ്യർ. സംഗീത മേൽനോട്ടം സന്തോഷ് നായർ. മിക്സിംഗ് ആൻഡ് മാസ്റ്ററിംഗ് ബിജിൻ മാത്യു, സ്റ്റുഡിയോ വിസ്മയ ഇൻസ്പയർ സോൺ മുംബൈ. മറാഠി ചലച്ചിത്ര രംഗത്ത് ആദ്യ മലയാളി നിർമ്മാതാവ് ജോയ്സി പോൾ ജോയ് നിർമ്മിക്കുന്ന ചിത്രമാണ് ‘തു മാത്സാ കിനാരാ’. ഈ മാസം 31ന് സിനിമ തിയറ്ററിൽ റിലീസ് ചെയ്യും. മൂന്ന് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന ക്രിസ്റ്റസ് സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്തത്. സഹനിർമ്മാതാക്കളായ ജേക്കബ് സേവ്യർ, സിബി ജോസഫ് എന്നിവരും മുംബൈയിലെ മലയാളികൾക്കിടയിലെ സുപരിചിതരും സാംസ്കാരിക സംഘടനകളിലെ പ്രവർത്തകരുമാണ്.
ALSO READ: കിടക്കയിൽ കിടക്കില്ല..! ബോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ 6 ഹൊറർ സിനിമകൾ
മലയാളികളുടെ കൂട്ടായ്മയിലൊരുങ്ങുന്ന മറാത്തി ചിത്രം കൂടിയാണ് ‘തു മാത്സാ കിനാരാ’. ഒരു അച്ഛൻറെയും അപകടത്തിലൂടെ ബധിരയും മൂകയുമായ മകളുടെയും കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ജീവിത യാത്രയാണ് ഈ ചിത്രം പറയുന്നത്. സ്വാർഥതയോടെ ജീവിച്ച ഒരാളുടെ ഹൃദയത്തെ ഒരു കുട്ടിയുടെ നിർമ്മലമായ സ്നേഹം അയാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് സിനിമ ചൂണ്ടികാട്ടുന്നത്. മനുഷ്യബന്ധങ്ങളുടെ വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം. കുടുംബ പ്രേക്ഷകരെയടക്കം എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ് ഈ സിനിമയെന്ന് ക്രിസ്റ്റസ് സ്റ്റീഫൻ വ്യക്തമാക്കി. മലയാളം, സംസ്കൃതം, മാറാത്തി തുടങ്ങിയ ഭാഷകളിലായി 13 സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ക്യാമറമാൻ എൽദോ ഐസക്കാണ് ഈ ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
അഭിനേതാക്കൾ ഭൂഷൻ പ്രധാൻ, കേതകി നാരായണൻ, കേയ ഇൻഗ്ലെ, പ്രണവ് റാവൊറാണെ, അരുൺ നലവടെ, ജയരാജ് നായർ, ക്യാമറ എൽദോ ഐസക്, കാര്യനിർവാഹക നിർമ്മാതാവ് സദാനന്ദ് ടെംബൂള്കർ, ചീഫ് അസിസ്റ്റന്റ് ഡയറക്ടർ വിശാൽ സുഭാഷ് നണ്ട്ലാജ്കർ, അസിസ്റ്റന്റ് ഡയറക്ടർ മൗഷിൻ ചിറമേൽ, സംഗീതം സന്തോഷ് നായർ, ക്രിസ്റ്റസ് സ്റ്റീഫൻ, മ്യൂസിക് അസിസ്റ്റ് അലൻ തോമസ്, ഗാനരചയിതാവ് സമൃദ്ധി പാണ്ഡെ, പശ്ചാത്തല സംഗീതം ജോർജ് ജോസഫ്, മിക്സ് & മാസ്റ്റർ ബിജിൻ മാത്യു, സൗണ്ട് ഡിസൈനറും മിക്‌സറും അഭിജിത് ശ്രീറാം ഡിയോ, ഗായകർ അഭയ് ജോധ്പൂർകർ, ഷരയു ദാത്തെ, സായിറാം അയ്യർ, ശർവാരി ഗോഖ്ലെ, അനീഷ് മാത്യു, ഡി ഐ കളറിസ്റ്റ്, ഭൂഷൺ ദൽവി, എഡിറ്റർ സുബോധ് നർക്കർ, വസ്ത്രാലങ്കാരം ദർശന ചൗധരി, കലാസംവിധായകൻ അനിൽ എം കേദാർ, വിഷ്വൽ പ്രമോഷൻ നരേന്ദ്ര സോളങ്കി, റിലീസ് ചുമതലയുള്ള എക്സിക്യൂട്ടീവ് ഫിബിൻ വർഗീസ്, ഡിജിറ്റൽ മാർക്കറ്റിംഗ് മീഡിയ വൺ സൊല്യൂഷൻ, ജയ്മിൻ ഷിഗ്വാൻ, പബ്ലിക് റിലേഷൻ അമേയ് ആംബർകർ (പ്രഥം ബ്രാൻഡിംഗ്), പിആർഒ- പി ആർ.സുമേരൻ.
The post മറാഠി സിനിമയ്ക്കായി മലയാളി ഒരുക്കിയ ഗാനം വമ്പൻ ഹിറ്റ് appeared first on Express Kerala.









