തൃശൂർ: കൊടുങ്ങല്ലൂരിൽ യുവാവിന് നേരെ അജ്ഞാതരുടെ അതിക്രൂരമായ ആക്രമണം. ആലപ്പുഴ തുറവൂർ സ്വദേശിയായ സുദർശനനാണ് അജ്ഞാതരുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. സുദർശനന്റെ ജനനേന്ദ്രിയം മുറിച്ചതായും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയതായും പരിശോധനയിൽ കണ്ടെത്തി. ഇയാളെ പരുക്കേറ്റ നിലയിൽ കൊടുങ്ങല്ലൂരിലാണ് കണ്ടെത്തിയത്. അതേസമയം അജ്ഞാതർ നടത്തിയ ആക്രമണത്തിൽ വയറിന് പുറത്തും മാരകമായി പരുക്കേറ്റിട്ടുണ്ട്. അജ്ഞാതർ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചതോടെ ഇതു കൂട്ടിച്ചേർക്കാൻ സാധിക്കില്ലെന്നും അതിനാൽ ചികിത്സയുടെ ഭാഗമായി നീക്കം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു. […]









