പാലക്കാട്: വിഷം കഴിച്ചു ചികിത്സയിലിരിക്കെ മരിച്ച വ്യക്തിയുടെ മൃതദേഹം ആശുപത്രി അധികൃതർ പോസ്റ്റ്മോർട്ടം ചെയ്യാൻ മറന്നതോടെ വീട്ടിലെത്തിച്ച ശേഷം മൃതദേഹം തിരിച്ചുകൊണ്ടുപോയി പോസ്റ്റ്‍മോർട്ടം നടത്തി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് അസാധാരണമായ സംഭവം നടന്നത്. വിഷം കഴിച്ച് മരിച്ച പാലക്കാട് മുണ്ടൂർ സ്വദേശി സദാശിവൻറെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. തുടർന്ന് ഇന്നലെ വീട്ടിൽ പൊതുദർശനം നടക്കുന്നതിനിടെ ആശുപത്രി ജീവനക്കാർ പോലീസുമായി എത്തി മൃതദേഹം തിരികെവാങ്ങി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഇന്ന് പോസ്റ്റ്‍മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അതേസമയം […]









