
ഇടുക്കി ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ്റെ കീഴിൽ കരാർ അടിസ്ഥാനത്തിൽ ആയുർവേദ നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളേജിലാണ് ഒഴിവുള്ളത്. കേരള സർക്കാർ അംഗീകൃത ഒരു വർഷത്തെ ആയുർവേദ നഴ്സിങ് സർട്ടിഫിക്കറ്റ് യോഗ്യതയുള്ള 40 വയസ്സ് കവിയാത്തവർക്കാണ് അവസരം. 14,700 ആണ് പ്രതിമാസ വേതനം. നവംബർ ഒന്നിന് രാവിലെ 10.30-ന് തൊടുപുഴയിലെ ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ വെച്ചാണ് അഭിമുഖം നടക്കുന്നത്.
ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും കോപ്പികളുമായി അഭിമുഖത്തിന് ഹാജരാകണം. ഇടുക്കി ജില്ലയിലുള്ളവർക്ക് നിയമനത്തിൽ മുൻഗണന ലഭിക്കും. അഭിമുഖത്തിന് 20-ൽ കൂടുതൽ ഉദ്യോഗാർത്ഥികൾ ഉണ്ടെങ്കിൽ, ഇന്റർവ്യൂവിനൊപ്പം എഴുത്ത് പരീക്ഷയും നടത്തി അതിൻ്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി 04862 291782 എന്ന ഫോൺ നമ്പറിലോ, dpmnamidk@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.
The post ആയുർവേദ നഴ്സ് ഒഴിവ്…! ഇടുക്കിയിൽ സർക്കാർ തൊഴിലവസരം appeared first on Express Kerala.









