കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധി വന്നതിനു പിന്നാലെ കുറിക്കുകൊള്ളുന്ന പഞ്ച് കുറിപ്പുമായി എഴുത്തുകാരി സാറാ ജോസഫ്. തകർന്നു വീഴുന്നതിനുപകരം നിവർന്നുനിന്ന് വിളിച്ചുപറഞ്ഞ് ആ പെൺകുട്ടി അവന്റെ മോന്തക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ആ നിമിഷം ജയിച്ചതാണവൾ… സാറാ ജോസഫ് കുറിച്ചു. താൻ അവൾക്കൊപ്പമെന്നും കോടതി വിധി തള്ളിക്കളയുന്നുവെന്നും സാറാ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാൻ. വർഷങ്ങളോളം വലിച്ചു നീട്ടിയത് പിന്നെന്തിനാണെന്നാണ് വിചാരം. […]









