കൊച്ചി: ടൂറിസം മേഖലയിലെ ആഗോള പ്രശസ്തിക്ക് പിന്നാലെ, ആയുർവേദ ചികിത്സാ രംഗത്തും കേരളത്തെ ലോകത്തിന്റെ മുൻനിരയിലെത്തിക്കാൻ സർക്കാർ നടപടികൾ ഊർജിതമാക്കിയതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കേരളത്തിന്റെ തനത് ചികിത്സാ രീതിയായ ആയുർവേദത്തെ ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിച്ച് സംസ്ഥാനത്തെ സമ്പൂർണ്ണ ആരോഗ്യ ടൂറിസം (ഹോളിസ്റ്റിക് വെൽനസ്) കേന്ദ്രമായി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആയുർവേദ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരും നിലവിലെ 15,000 കോടി രൂപയിൽ നിന്ന് കേരളത്തിന്റെ ആയുർവേദ സമ്പദ്‌വ്യവസ്ഥ 2031-ഓടെ 60,000 കോടി രൂപയായി വർധിക്കുമെന്ന് […]









