കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ നടൻ ദിലീപ് ആദ്യമെത്തിയത് അഭിഭാഷകൻ ബി. രാമൻ പിള്ളയെ കാണാൻ. നേരിട്ടെത്തിയ ദിലീപ് കാൽതൊട്ട് വന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച രാമൻപിള്ള, ദിലീപിനെ പോലീസ് വേട്ടയാടുകയായിരുന്നുവെന്ന് ആരോപിച്ചു. സത്യത്തിനും ന്യായത്തിനും നീതിക്കും യോജിച്ച വിധിയാണിത്. ന്യായമായ ഒരു വിധി താൻ പ്രതീക്ഷിച്ചതാണെന്ന് രാമൻ പിള്ള പറഞ്ഞു. ദിലീപിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥയാണെന്നും രാമൻപിള്ള ആരോപിച്ചു. അതേസമയം കേസിൽ അന്വേഷണോദ്യോഗസ്ഥയായിരുന്ന ബി. സന്ധ്യയെ […]







