കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ഉമാ തോമസ് എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ് ഈ കോടതി വിധിയിൽ പിടിയുടെ ആത്മാവ് ഒരിക്കലും തൃപ്തമാകില്ലെന്ന് ഉമാതോമസ് കുറിച്ചു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രമെന്നും ഉമാ തോമസ് കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം: തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി. ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്. കോടതിക്ക് മുമ്പിൽ മൊഴികൊടുക്കാൻ പോയത്. അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ […]








