ന്യൂഡൽഹി: ഇറാനിലെ ചാബഹാർ തുറമുഖത്തിന് മേലുള്ള അമേരിക്കൻ ഉപരോധങ്ങളിൽ നേരത്തെ ഒരുമാസത്തെ ഇളവ് അനുവദിച്ചതിനു പിന്നാലെ ആറുമാസത്തെകൂടി ഇളവ് അനുവദിച്ചതായി ഇന്ത്യ. യുഎസ് ആറുമാസത്തെ ഇളവ് അനുവദിച്ചെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇളവ് ബുധനാഴ്ച പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ചബഹാർ തുറമുഖം, ഇറാനുമായുള്ള വ്യാപാരത്തിനും ഗതാഗതത്തിനും നിർണായകമായ കവാടമായാണ് കണക്കാക്കപ്പെടുന്നത്. അതേസമയം തുറമുഖത്ത് ഇന്ത്യക്ക് സാന്നിധ്യം അനുവദിച്ചുകൊണ്ട് യുഎസ് ദീർഘകാലമായി ഉപരോധത്തിൽ ഇളവ് വരുത്തിയിരുന്നു. എന്നാൽ, […]









