തിരുവനന്തപുരം: ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ മതം ആയുധമാക്കി സ്ഥാനാർത്ഥികളെ നിർത്തി കളം പിടിക്കാൻ ബിജെപിയൊരുങ്ങുന്നു. ഇതിനായി മതംനോക്കി ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ സംവരണം നൽകാനാണ് തീരുമാനം. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരെ സ്ഥാനാർത്ഥികളാക്കാനാണ് ബിജെപി സർക്കുലറിൽ പറയുന്നത്. സർവ്വേ നടത്തി മതാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിർണയിക്കുകയെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് കണ്ണൂർ ജില്ലാ അധ്യക്ഷൻ കീഴ്ഘടകങ്ങൾക്ക് അയച്ച സർക്കുലറാണ് പുറത്തായിരിക്കുന്നത്. ബിജെപി സംസ്ഥാന നേതൃത്വം ക്രിസ്ത്യൻ സഭകളുമായി അടുക്കുന്നതിൻറെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു സർവേ നടത്തിയത്. ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷനായ […]









