തിരുവനന്തപുരം: ഭാര്യ തന്നെയുപേക്ഷിച്ചു വേറൊരാളുടെ കൂടെ പോകുമോയെന്ന സംശയത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് അശോകന് (60) ജീവപര്യന്തം തടവുശിക്ഷ. മുത്താന അമ്പലത്തുംവിള ലക്ഷം വീട് കോളനിയിലെ താമസക്കാരിയായ ലീലയെ (45)യാണ് ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോൾ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി. അനസാണ് ശിക്ഷ വിധിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ലീല ഉറങ്ങി കിടക്കുമ്പോഴാണ് അശോകൻ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ […]









