തലശ്ശേരി: പാനൂർ പാലത്തായിയിൽ സ്കൂൾ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രാദേശിക ബിജെപി നേതാവും സ്കൂൾ അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിലെ കുറുങ്ങാട്ട് ഹൗസിൽ കെ. പത്മരാജന് (49) ജീവപര്യന്തം ശിക്ഷ. പത്മരാജൻ കുറ്റക്കാരനെന്ന് തലശേരി അതിവേഗ സ്പെഷൽ കോടതി ജഡ്ജി എം.ടി. ജലജാറാണി ഇന്നലെ കണ്ടെത്തിയിരുന്നു. പത്തുവയസുകാരിയെ സ്കൂളിലെ ശുചിമുറിയിൽവച്ചു മൂന്നുതവണ പീഡിപ്പിച്ചെന്നാണ് കേസ്. 2 ലക്ഷം രൂപ പിഴയായും ശിക്ഷ വിധിച്ചിട്ടുണ്ട്. 376 എ, 376 ബി വകുപ്പുകൾ പ്രകാരം മരണം വരെ ജീവപര്യന്തം […]









